പേരാമ്പ്രയില്‍ എം ഡി എം എ യുമായി പാലേരി സ്വദേശി പിടിയില്‍

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതി ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയില്‍ 20 ഗ്രാമോളം രാസലഹരിയുമായി പാലേരി സ്വദേശി പോലീസിന്റെ പിടിയിലായി. അഞ്ചല്‍ റോഷന്‍നാണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍ ആയത്. പേരാമ്പ്രയില്‍ ലോഡ്ജില്‍ മുറിയെടുത്ത് പേരാമ്പ്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ട് വില്പന നടത്താന്‍ ഉള്ള പദ്ധതിയാണ് പോലീസ് പൊളിച്ചത്.
പേരാമ്പ്ര ബൈപാസില്‍ ഒരാള്‍ കാറില്‍ ലഹരി വില്പന നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് എത്തുകയും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. വടകര റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ വിനീത് വിജയന്‍, എഎസ് ഐ മാരായ സുനില്‍കുമാര്‍ സി. എം, തുടങ്ങിയവര്‍യവരാണ് പിടികൂടിയത്.









