കൊയിലാണ്ടിയിൽ ഗസ്റ്റ് അധ്യാപക അഭിമുഖം

ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ് എസ്.ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സ്രീനിയർ) , എച്ച് എസ് എസ് ടി സോഷ്യോളജി സ്രീനിയർ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയർ) എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം മെയ് 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം
Contact : 9495031851

പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
അറ്റന്‍ഡന്‍ ഇന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (കാറ്റഗറി നമ്പര്‍: 199/2024) തസ്തികയിലേക്ക് മെയ് 11ന് രാവിലെ 10.30 മുതല്‍ 12.20 വരെ നടക്കുന്ന ഒ.എം.ആര് പരീക്ഷയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രം മലാപറമ്പ് ഗവ. വിമന്‍സ് പോളിടെക്നിക് കോളേജില്‍നിന്ന് വെള്ളിമാടുകുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഗവ. എച്ച്.എസ്.എസ് (എച്ച്.എസ് സെക്ഷന്‍) എന്ന കേന്ദ്രത്തിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന് ടിക്കറ്റുമായോ പുതിയ അഡ്മിഷന് ടിക്കറ്റുമായോ എത്തണം.

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: ഒ.എം.ആര് പരീക്ഷ 17ന്
ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര് പരീക്ഷ മേയ് 17ന് നടക്കും. ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷിച്ചവരില്‍ പ്രാഥമിക കമ്പ്യൂട്ടര്‍ അധിഷ്ഠിത സ്ക്രീനിങ്ങിന് ശേഷം ഒ.എം.ആര് പരീക്ഷക്ക് യോഗ്യത നേടിയവരുടെ വിശദാംശങ്ങള്‍ https://lbsedp.lbscentre.in/akshaya26/ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.ഡി, ആക്സസ് കീ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സൈറ്റില്‍ പരിശോധിക്കാം. അഡ്മിറ്റ് കാര്‍ഡ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. വിവരങ്ങള്‍ക്ക് എല്‍.ബി.എസിന്റെ ഹെല്പ്ലൈന് (0471 2560311, 312), വാട്സ് ആപ് (9400923669) നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ അക്ഷയ ജില്ലാ ഓഫീസ് (0495 2304775) നമ്പറിലോ, adpokzd.akshaya@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

അധ്യാപക നിയമനം
കോഴിക്കോട് ഗവ. ലോ കോളേജില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 12 (മാനേജ്മെന്റ്), 13 (ഇംഗ്ലീഷ്), 18, 19 (നിയമം) തീയതികളില്‍ രാവിലെ 10ന് നടക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിലെ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2730680.
ആവള കുട്ടോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ജൂനിയര്‍), ആന്ത്രപ്പോളജി (ജൂനിയര്‍) തസ്തികകളില്‍ ദിവസവേതനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് മെയ് 25ന് രാവിലെ 11ന് അഭിമുഖം നടത്തും. അപേക്ഷകര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂള്‍ ഓഫീസില്‍ എത്തണം.








