റോഡിലേക്ക് മരം ചെരിഞ്ഞ് ഗതാഗതം ഭാഗികമായി സ്തംഭിച്ചു

കൊയിലാണ്ടി:  മരം റോഡിലേക്ക് ചെരിഞ്ഞ് ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടുകൂടിയാണ് കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ കോമത്ത് കരയിൽ മരം ഇലക്ട്രിക് പോസ്റ്റിലും റോഡിലുമായി ചെരിഞ്ഞു നിന്നത് .വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും കെഎസ്ഇബി ജീവനക്കാരുടെയും ജെസിബിയുടെ സഹായത്താൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

SFRO രാജു മോൻ ടി. യുടെ നേതൃത്വത്തിൽ FRO മാരായ ഇർഷാദ് ടി കെ,സുകേഷ് കെ ബി,അനൂപ് എൻപി,ഷാജു കെ, ഹോംഗാർഡ് അനിൽകുമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!