ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: ദേശീയപാതയിൽ ആന്തട്ട സ്കൂളിലെ മുൻപിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെ കൂടിയാണ് അപകടം ഉണ്ടായത്ലോറി ഡ്രൈവർ ക്യാബിനിൽ കുടുങ്ങി എന്ന വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തുമ്പോൾ ഇദ്ദേഹത്തെ നാട്ടുകാർ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.ശേഷം സേന കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും റോഡിൽ നിന്ന് ചില്ലും മറ്റു സാധനങ്ങളും വെള്ളം ഉപയോഗിച്ച് ക്ലീൻ ആക്കുകയും ചെയ്തു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോൻ ടി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് എൻ എം, ഇർഷാദ് ടി കെ, സുരേഷ് കെ ബി, ഷാജു കെ, സുകേഷ് കെബി, ഹോം ഗാർഡ് രാജേഷ് കെ പിഎന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.