പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ സ്പോട്ട് അഡ്മിഷൻ

പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ സ്പോട്ട് അഡ്മിഷൻ

മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ ഒഴിവുള്ള സീറ്റുകളിൽ സെപ്റ്റംബർ 22 വരെ സ്പോട്ട് അഡ്‌മിഷനുള്ള അപേക്ഷ ക്ഷണിച്ചു . വിദ്യാർഥികൾ രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി‌സി, ഫീസ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാം .
ഫോൺ: 9400127797

സ്‌കില്‍ ട്രെയിനിങ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് വിതരണം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന തലശ്ശേരി എന്‍ ടി ടി എഫ്-മായി സഹകരിച്ച് പട്ടികജാതി യുവതീ യുവാക്കള്‍ക്കായി നടപ്പിലാക്കിയ തൊഴില്‍ നൈപുണ്യ പരിശീലന കോഴ്‌സ് വിജയകരമായി പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമ ഉത്തരവ് വിതരണം ഇന്ന് (സെപ്റ്റംബര്‍ 17 ) രാവിലെ 10.30-ന് നടക്കും.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിയമ ഉത്തരവുകള്‍ വിതരണം ചെയ്യും.

കണ്‍വെന്‍ഷണല്‍ & സി എന്‍ സി മെഷിനിസ്‌റ് മേഖലയില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നിയമന ഉത്തരവുകള്‍ ലഭിക്കുന്നത്. വ്യവസായ മേഖലയില്‍ ആവശ്യമായ സാങ്കേതിക നൈപുണ്യം നല്കുന്നതിനൊപ്പം പരിശീലനാനന്തരം തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

19-ാമത് വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾ 19ന്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 19-ാമത് വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ് (SBC) കോഴിക്കോട് ജില്ലാ തല മത്സരങ്ങൾ സെപ്റ്റംബർ 19ന് കാരപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 10ന് മത്സരങ്ങൾ ആരംഭിക്കും.

ചിത്രരചന, ജലച്ചായം, പ്രോജക്ട് അവതരണം. പ്രാദേശിക ജൈവവൈവിധ്യ പദ്ധതി അവതരണം എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ജില്ലാതല മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനതല വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

പി.ആർ.ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ: പരീക്ഷ സെപ്റ്റംബർ 20ന്

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ സെപ്റ്റംബർ 20ന് (ഞായർ) രാവിലെ 10.30 മുതൽ 12.30 വരെ നടക്കും.

പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ;

തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പരീക്ഷാകേന്ദ്രം : ഗവ. ഗേൾസ് എച്ച്.എസ്.എസ്., കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. മോഡൽ എച്ച്.എസ്.എസ്., ഫയർ സ്റ്റേഷൻ സമീപം, കോട്ടയം.

തൃശൂർ, പാലക്കാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം: വിവേകോദയം ജി.എച്ച്.എസ്., തൃശൂർ. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. വി.എച്ച്.എസ്.എസ്., സ്‌പോർട്‌സ് സിവിൽ സ്റ്റേഷൻ, കണ്ണൂർ.

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പരീക്ഷാകേന്ദ്രം: ഗവ. വി.എച്ച്.എസ്.എസ്., മീഞ്ചന്ത, കോഴിക്കോട്.

എറണാകുളം, ആലപ്പുഴ ജില്ലകളുടെ പരീക്ഷാകേന്ദ്രം: എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, വൈലോപ്പിള്ളി റോഡ്, തമ്മനം പി.ഒ., എറണാകുളം.

രജിസ്‌ട്രേഷന്‍ പുതുക്കാം

കോഴിക്കോട് റീജിയണൽ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിട്ടുപോയവരുടെ കാര്‍ഡില്‍ പുതുക്കേണ്ട മാസം 2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെ രേഖപ്പെടുത്തിയവര്‍ക്ക് തനത് സീനിയോറിറ്റിനിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം .
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായോ
www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ
ഒക്ടോബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട്
രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മേല്‍ കാലയളവില്‍
ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ വിട്ടുപോയവര്‍ക്കും
സീനിയോറിറ്റിയോടു കൂടി സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍
അവസരമുണ്ടായിരിക്കും
ഫോണ്‍ : 0495 2376179


ചാർട്ടേർഡ് അക്കൗണ്ടന്റ് :അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം റദ്ദു ചെയ്ത് 2026 ജൂലൈ 1 മുതൽ പദ്ധതി വി ബി ജി റാം ജി (VB G RAM G )നിയമത്തിലേക്ക് മാറുമ്പോൾ കോഴിക്കോട് ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ അക്കൌണ്ട്സ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി/ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്ത് മുൻപരിചയമുള്ള അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റ് മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ സെപ്റ്റംബർ 23 ന് വൈകിട്ട് മൂന്നിനുള്ളിൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ഓഫീസിൽ ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ജില്ലാ ഓഫീസുമായി ബന്ധപ്പെടാം . ഫോൺ : 0495 2377188

ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ കാരുണ്യ കമ്യൂണിറ്റി ഹോസ്പിറ്റൽ ഫാർമസിയിലേക്ക് ആവശ്യമായ സാധനങ്ങൾ (ഗവണ്മെന്റ് സപ്ലൈ/കെ.എം.എസ്സ്.സി.എൽ ഇല്ലാത്ത) വിതരണം ചെയ്യുന്നതിന് പരിചയ സമ്പന്നരായ വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു.

ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 12 വൈകിട്ട് അഞ്ചിന്

വിലാസം: സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർആശുപത്രി, കോഴിക്കോട്
ഫോൺ : 0495-2721998


ദർഘാസുകൾ ക്ഷണിച്ചു.

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി ലാബോറട്ടറിയിലേക്ക് 2026-2027 വർഷത്തിൽ ലാബ് ടെസ്റ്റുകൾക്ക് ആവശ്യമായ അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പരിചയ സമ്പന്നരായ വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു.

ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 26 വൈകിട്ട് അഞ്ചിന്
വിലാസം: സൂപ്രണ്ട്,സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്
ഫോൺ: 0495-2721998

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!