പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ വാര്‍ഷികാഘോഷവും പുള്ളാട്ടില് അബ്ദുള്‍ ഖാദര്‍ സ്മാരക പുരസ്ക്കാര വിതരണവും

തിരുവങ്ങൂര്‍ : പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ എട്ടാം വാര്‍ഷികാഘോഷ ഉദ്ഘാടനവും പുള്ളാട്ടില് അബ്ദുള്‍ ഖാദര്‍ സ്മാരക പുരസ്ക്കാര വിതരണവും ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് നിര്‍വഹിച്ചു. പ്രസിദ്ധ നാടക-തിരക്കഥ രചയിതാവ് ശിവദാസ് പൊയില്‍ക്കാവാണ് ഈ വര്‍ഷത്തെ പുള്ളാട്ടില് അബ്ദുള്‍ ഖാദര്‍ സ്മാരക പുരസ്ക്കാര ജേതാവ്.
പാട്ടരങ്ങ് ഹാളില്‍ നടന്ന ചടങ്ങിന് ഉണ്ണി മാടഞ്ചേരി അധ്യക്ഷത വഹിച്ചു. അശോകന് കോട്ട് മുഖ്യ ഭാഷണം നടത്തി. വാര്‍ഡു മെമ്പര്‍ ശ്രീമതി നിര്‍മല , രഘുനാഥ് കണ്ണഞ്ചേരി എന്നിവര്‍ സംസാരിച്ചു. ശിവദാസ് പൊയില്‍ക്കാവ് മറുമൊഴി നല്കി.
ശിവാനന്ദന് ക്ലമന്‍സി സ്വാഗതവും ശശികുമാര്‍. പി.കെ നന്ദിയും രേഖപ്പെടുത്തി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാട്ടരങ്ങ് കലാകാരന്മാരുടെ നാടന്‍ പാട്ട്, കരോക്കെ ഗാനാലാപനം, ഫോക് മ്യൂസിക് ബാന്റ് കോഴിക്കോട് അവതരിപ്പിച്ച നാടന്‍ പാട്ട് എന്നിവ അരങ്ങേറി.









