കീഴരിയൂര്‍ ബോംബ് ആധികാരിക ഗ്രന്ഥമായ വി എ കേശവന് നായരുടെ ഇരുമ്പഴിക്കുള്ളില്‍ ആത്മകഥയുടെ പുന: പ്രകാശനവും ബോംബ് കേസ് അനുസ്മരണ സമ്മേളനവും നടത്തി



കീഴരിയൂര്‍ ബോംബ് ആധികാരിക ഗ്രന്ഥമായ മാതൃഭൂമി പ്രസിദ്ധീകരിച്ച വി. എ. കേശവന് നായരുടെ ഇരുമ്പഴിക്കുള്ളില്‍ എന്ന ആത്മകഥയുടെ പുന പ്രകാശനവും ബോംബ് കേസ് അനുസ്മരണ സമ്മേളനവും മുന്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയതു.
ആലിപ്പുരം ജയിലില്‍ രക്തസാക്ഷിത്വം വരിച്ച മുള്ളങ്കണ്ടി കുഞ്ഞിരാമന്റെ മകള്‍ കല്ല്യാണിയമ്മയെ മുല്ലപ്പള്ളി ആദരിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വിജയരാഘവന് ചേലിയ പുസ്തക വിശകലനം നടത്തി. സി കെ ജി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.










