ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2023 ഡിസംബര്‍ 22 ന് കൊടിയേറും



കാരയാട് : ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2023 ഡിസംബര്‍ 21 മുതല്‍ 27 വരെ ഭക്തി ആദരവ് പൂര്‍വ്വം നടക്കും. ക്ഷേത്രം തന്ത്രി ഉഷകാമ്പ്രം പരമേശ്വരന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
വിപുലമായ നടത്തിപ്പിനായി 51 അംഗ ആഘോഷ കമ്മിറ്റിയ്ക്ക് രൂപം നല്കി. ഭാരവാഹികളായി ടി. മുത്തുകൃഷ്ണന് (പ്രസിഡണ്ട് ), സി. ചന്ദ്രന് ചാക്യാറമ്പത്ത് (ജനറല്‍ സെക്രട്ടറി ), ധനേഷ് (ഖാജാന്‍ജി – ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ), ലതേഷ് പുതിയെടുത്ത്, ഉമ മനോജ് നന്താനത്ത് (വൈസ് പ്രസിഡണ്ട്), പി. ടി. ലിനീഷ്, പി. കെ. ഗിരീഷ്, പ്രമീള മഠത്തില്‍ കണ്ടി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികള്‍, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.










