ഇടതു സർക്കാർ ശമ്പള പരിഷ്കരണം അട്ടിമറിച്ചു: കേരള എൻജിഒ അസോസിയേഷൻ

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അട്ടിമറിച്ചതായി കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ദിനേശൻ ആരോപിച്ചു. അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന തത്വം നിലനിൽക്കെ, സമയബന്ധിതമായി പരിഷ്കരണം നടപ്പാക്കുന്നതിൽ ഇടതുസർക്കാർ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാരാണ് ഇടതുസർക്കാരെന്നും ദിനേശൻ കൂട്ടിച്ചേർത്തു.
കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ബ്രാഞ്ച് പ്രവർത്തക കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് സായിവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കോറോത്ത് മുഖ്യപ്രഭാഷണം നടത്തി.
ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച എൻജിഒ അസോസിയേഷൻ മുൻ ജില്ലാ ട്രഷറർ വി.പി. രജീഷ് കുമാറിനും ഉദയൻ ടി.ക്കും, സർവീസിൽ നിന്ന് വിരമിച്ച മനോജ് കുമാർ, സി.എം. ശിവദാസൻ, എ.എസ്. എന്നിവർക്കും യാത്രയയപ്പ് നൽകി.
ജില്ലാ ട്രഷറർ ഷാജീവ് കുമാർ എം., സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബൈജു ബി.എൻ., വി. പ്രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മനേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സജീവൻ പൊട്ടക്കാട്, ഷീബ എം., ബ്രാഞ്ച് സെക്രട്ടറി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.












