കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ നടത്തി



കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ വിയ്യൂർ സുജലാലയത്തിൽ വെച്ച് നടന്നു. K S S P U ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങൾ ആയ അപ്പുണ്ണി മാസ്റ്റർ, സരോജിനി ടീച്ചർ, ചൊലെടത് ബാലൻ നായർ, കുനിയിൽ ശ്രീധരൻ നായർ, തച്ചിലെരീ രാമൻ മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.
SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഘടനാ അംഗങ്ങളുടെ മക്കൾക്കു കൺവെൻഷനിൽ വെച്ച് പി. വി. രാജൻ ഉപഹാരം നൽകി.
പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ് വിതരണം ചെയ്തു സ്വീകരണം നൽകി. പി. ടി സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ബാബുരാജ് പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. രവി പണകുനി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് പി. വി. രാജൻ, മോഹനൻ നടുവത്തുർ, ബാബുരാജ് കല്ലെക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ടി. ഛ് വിശ്വനാഥൻ കൃതജ്ഞത അർപ്പിച്ചു.










