കവിതകള്‍ക്ക് വര്ണച്ചാരുത പകര്‍ന്ന് ചിത്രകാരന്മാര് ; പെയിന്റിങ് ക്യാമ്പ് ശ്രദ്ധേയമായി

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കല്‍പ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലി ഒരുക്കുന്ന സ്വീകരണത്തിന്റെ ഭാഗമായി ചിത്രകാവ്യ പെയിന്റിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഇരുപതോളം ചിത്രകാരന്മാര് കവിതകളെ വര്‍ണങ്ങളിലൂടെ ക്യാന്‍വാസിലേക്ക് പകര്‍ത്തി.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് അങ്കണത്തില്‍ നടന്ന ക്യാമ്പ് റെയില്‍വേ സീനിയര്‍ സെക്ഷന്‍ ഓഫീസര്‍ സി. സദീപ് ചിത്രകാരന്മാര്ക്ക് ക്യാന്‍വാസ് കൈമാറി ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭാധ്യക്ഷ കെ. ശാന്ത അധ്യക്ഷതയായി.
വിജയരാഘവന് ചെലിയ, യു.കെ. രാഘവന്, എന്‍.വി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്മാരായ രാജേന്ദ്രന് പുള്ളൂര്, ദിനേശ് നക്ഷത്ര, ആദര്‍ശ് അജയ്, ജഗദീഷ് എടമേരി, രാജേഷ് എടച്ചേരി, പ്രശാന്ത് ഒളവിലം, ബിനുമോള്‍, കെ.കെ. റഹ്മാന്, ശിവദാസ് നടേരി, ശ്രീകുമാര്‍ മാവൂര്‍, സുബേഷ് ഷണ്മുഖന്, രജനാ രാധാകൃഷ്ണന്, എസ്.ആര്.എസ്. സുരേഷ്, സുരേഷ് ഉണ്ണി, ഷാജി പുക്കാട് എന്നിവര്‍ പങ്കെടുത്തു.
നവംബര്‍ 17ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന സ്വീകരണച്ചടങ്ങിന്റെ വേദിയോട് ചേര്‍ന്ന് ചിത്രപ്രദര്‍ശനവും ഉണ്ടാകും.












