തിക്കോടിയിൽ 25 ലിറ്റർ മാഹി വിദേശമദ്യവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി : തിക്കോടി പാലൂരിൽ ബൈക്കിൽ കടത്തുകയായിരുന്ന 25 ലിറ്റർ മാഹി വിദേശ മദ്യവുമായി മടപ്പള്ളി സ്വദേശി സനൽ ജാക്സനെ യാണ് കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശിവകുമാർ കെ കെ എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ 10.30ഓടെയാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കെ എൽ 18 എസ് 1366 നമ്പർ റോയൽ എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാകേഷ് ബാബു, ശ്രീജിത്ത്‌ C k, സിവിൽ എക്സൈസ് ഓഫീസർവിജിനീഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!