കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 9 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: മംഗലാപുരം സെന്‍ട്രല്‍ മെയിലില്‍ കടത്തുകയായിരുന്ന ഒന്‍പത് കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് സ്വദേശി തരുണ്‍ മൊണ്ടാല്‍ (34) ആണ് പിടിയിലായത്.

‘ഓപ്പറേഷന്‍ തൂഫാന്‍’ പരിശോധനയുടെ ഭാഗമായി എസ്. ഐ പ്രദീപ് കുമാര്‍ സിയുടെ നേതൃത്വത്തില്‍ റെയില്‍വേ പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഈ വര്‍ഷം ഇതുവരെ ഓപ്പറേഷന്‍ തൂഫാനിലൂടെ 100 കിലോയിലധികം കഞ്ചാവ് പിടികൂടുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!