മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൃഷ്ണകുചേല സംഗമം ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം ഭക്തജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ശ്രീകൃഷ്ണ-കുചേല സൗഹൃദത്തിന്റെ സ്മരണ പുതുക്കി സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
പുലര്‍ച്ചെ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ. ശ്രീകുമാരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപവും വിശേഷാല്‍ പൂജകളും നടന്നു. സന്ധ്യയ്ക്ക് ദീപാരാധന, ചുറ്റുവിളക്ക് എന്നിവയും രാത്രിയില്‍ ആത്മീയ പ്രഭാഷണവും കലാപരിപാടികളും അരങ്ങേറി. ക്ഷേത്ര ഭാരവാഹികളും ആഘോഷ കമ്മിറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!