നടേരി കാവുംവട്ടം വെളിയന്നൂര്‍ക്കാവില്‍ ഭക്തിസാന്ദ്രമായി താലപ്പൊലി

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി.
വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.

ക്ഷേത്ര തന്ത്രി പേരൂര്‍ ഇല്ലം ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും ചടങ്ങുകളും നടന്നു. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!