സേവന പാതയില്‍ വീണ്ടും പൊന്‍തൂവലുമായി സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്

ചിങ്ങപുരം: ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് വീണ്ടും മാതൃകയാവുന്നു. എന്‍.എസ്.എസ് നടപ്പിലാക്കുന്ന ‘ഒപ്പം ചേരാം’ എന്ന സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ നന്തി ആശാ നികേതന്‍ (എഫ്.എം.ആര്‍) സന്ദര്‍ശിച്ചു.
സ്ഥാപനത്തിലെ അന്തേവാസികള്‍ക്കൊപ്പം സ്‌നേഹനിമിഷങ്ങള്‍ പങ്കുവെച്ച വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യസാമഗ്രികളും കൈമാറി. പ്രോഗ്രാം ഓഫീസര്‍ ഐ.വി. മഞ്ജുഷ, എന്‍.എസ്.എസ് ലീഡര്‍മാരായ നികേത്, പാര്‍വണ, ദേവദര്‍ശ്, അഭിരാമി എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും പരിപാടിയില്‍ പങ്കാളികളായി.












