അത്തോളി കണ്ണിപൊയിലില്‍ എസ്ആര്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം

കൊയിലാണ്ടി: അത്തോളി കണ്ണിപൊയിലില്‍ എസ്ആര്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് തീപ്പിടുത്തം ഉണ്ടായത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും രണ്ട് യൂണിറ്റിനു അഗ്‌നിരക്ഷാ സേനയും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ നിലയങ്ങളില്‍ നിന്നും ഓരോ യൂണിറ്റ് വീതം എത്തുകയും നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനോടുവില്‍ ആണ് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

വെളിച്ചെണ്ണക്ക് വേണ്ട കൊപ്രയും, തേങ്ങയും,2000 ലിറ്ററോളം വെളിച്ചെണ്ണയും  ഇരുമ്പ് ഷീറ്റ് കൊണ്ട് പൂര്‍ണമായി നിര്‍മ്മിച്ച ഓയില്‍ മില്‍ കത്തി നശിച്ചു. മലാപ്പറമ്പ് സ്വദേശി ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ മില്ലില്‍ ആണ് തീ പിടിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ ബിജു വി കെ യുടെ നേതൃത്വത്തില്‍ എഎസ്ടിഒ അനില്‍കുമാര്‍ പി എം,എസ് എഫ്ആര്‍ഒ സജിന്‍ എസ്, എഫ് ആര്‍ഒ മാരായ ലതീഷ്, ജാഹിര്‍ എം,ഇര്‍ഷാദ് ടി കെ, നിധിപ്രസാദ് ഇ എം, ഷാജു കെ, സുജിത്ത് എസ് പി, നവീന്‍ കുമാര്‍, ഹോം ഗാര്‍ഡുമാരായ അനില്‍കുമാര്‍ കെ, ടിപി ബാലന്‍,ഷൈജു, പ്രതീഷ്, സിഡിവി ആപ്ത മിത്ര അംഗങ്ങളായ ഷാജി, റാഫി, മുഹമ്മദ് റാഫി, നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര നിലയങ്ങളില്‍ നിന്നായി 20 ഓളം സേനാംഗങ്ങള്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!