സ്പോട്ട് അഡ്മിഷൻ

സ്പോട്ട് അഡ്മിഷൻ
പേരാമ്പ്ര മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവൺമെന്റ് ഐ. ടി. ഐ. യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ അന്നേദിവസം രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ, ടി. സി., ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകേണ്ടതാണ്. ഓൺലൈനായി അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാം.
ഫോൺ: 9 4 0 0 1 2 7 7 9 7

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുള്ള, നടപ്പ് അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
എട്ടാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ പഠിക്കുകയും കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 70 ശതമാനം മാർക്ക് നേടി വിജയിക്കുകയും ചെയ്ത, ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗീകൃത തൊഴിലാളികളുടെ മക്കൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറാഫീസിലും യൂണിയൻ ഓഫീസുകളിലും അപേക്ഷാഫോം ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0 4 9 5 2 3 8 4 3 5 5

ട്രെയ്സ്(TRACE) പരിശീലന പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ട്രേയ്സ് (TRACE) പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ എം.ടെക് /ഡിപ്ലോമ /ഐ. ടി. ഐ. വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്.
പ്രായപരിധി : 21 നും 35 നും മദ്ധ്യേ
മുൻ വർഷങ്ങളിലെ പരിശീലന പദ്ധതികൾ പ്രകാരം രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയവരെ പരിഗണിക്കുന്നതല്ല.യോഗ്യത കോഴ്സ് വിജയകരമായി പൂർത്തിയായവർക്ക് അക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31ന് വൈകിട്ട് അഞ്ചിന്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നീ ഓഫീസുകളുമായി ആയി ബന്ധപ്പെടാം.
ഫോൺ: 0 4 9 5 2 3 7 0 3 7 9

സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ യിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ന്. ഉദ്യോഗാർത്ഥികൾ രേഖകളുമായി കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ. ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.
ഫോൺ: 9446696407, 0495 2377016

കോഷൻ ഡിപ്പോസിറ്റിന് അപേക്ഷിക്കാം
ധർമ്മടം ഗവ ബ്രണ്ണൻ കോളേജ് 2017 -18 അധ്യയന വർഷം മുതൽ 2020-21 അധ്യയനവർഷം വരെ യു. ജി, പി. ജി കോഴ്‌സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ, കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാൻ ബാക്കിയുള്ള വിദ്യാർത്ഥികൾ, ബാങ്ക് അക്കൗണ്ട് വിവരം സഹിതം ഒക്ടോബർ 27 നകം കോഷൻ ഡിപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന് നേരിട്ട് അപേക്ഷ നൽകുകയോ, കോളേജ് ഓഫീസിലേക്ക് മെയിൽ അയക്കുകയോ ചെയ്യണം. അപേക്ഷ നൽകാത്ത പക്ഷം തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.
ഇമെയിൽ : brennencollege@gmail.com

ഐ. ടി. ഐ. യിൽ സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് മാളിക്കടവിലുള്ള ഗവൺമെന്റ് വനിതാ ഐ. ടി. ഐ.യിൽ എൻ. സി. വി. ടി ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം വനിതാ ഐ. ടി. ഐ. യിൽ എത്തേണ്ടതാണ്.
ഫോൺ: 9 4 9 5 3 5 3 9 7 6

ദേശീയ ആരോഗ്യ ദൗത്യം: വിവിധ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം.

ഗതാഗത നിരോധനം
കോഴിക്കോട് ജില്ലയിലെ മൂട്ടോളി കുരുവട്ടൂർ റോഡിൽ പടിഞ്ഞാറ്റുംമുറി സമീപത്തായി കലുങ്ക് പണി നടത്തേണ്ടതിനാൽ അതുവഴിയുള്ള ഗതാഗതം നാളെ (ഒക്ടോബർ 13) മുതൽ പ്രവൃത്തി തീരുന്നതുവരെ പൂർണ്ണമായും നിരോധിക്കും. വാഹനങ്ങൾ തടമ്പാട്ട് താഴം പറമ്പിൽ കടവ് പറമ്പിൽ ബസാർ വഴി ചാലിൽ താഴത്തേക്ക് പ്രവേശിക്കേണ്ടതും തിരിച്ചും സർവ്വീസ് നടത്തേണ്ടതുമാണെന്ന് പൊതുമരാമത്ത്(നിരത്തുകൾ) വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.












