കൊയിലാണ്ടി നഗരസഭ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 30 31 നവംബർ 1,2 തീയതികളിൽ കായിക മത്സരങ്ങളും 7,8 തീയതികളിൽ കലാമത്സരങ്ങളും നടത്താൻ യോഗം തീരുമാനിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.

കേരളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ സംസാരിക്കവേ, നഗരസഭാ പരിധിയിലെ 15 മുതൽ 45 വയസ്സുവരെയുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തം കലാ-കായിക മേളയിൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കേരളോത്സവം മികച്ച വേദിയാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് എ. സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ, ചടങ്ങിന് അധ്യക്ഷത വഹിച്ചു മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ, കൗൺസിലർമാരായ രമ്യ മനോജ്, സുരേഷ്, ബിജു, സി.കെ. ജയദേവൻ, ശ്രീനി പി കെ( സീനിയർ ക്ലർക്ക്) എന്നിവർ ആശംസകൾ നേർന്നു സിഡിസി ചെയർപേഴ്സൺ ഷംസീറ ചടങ്ങിന് നന്ദി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!