‘അരിവാൾ ഡോട്ട് കോം’ മൂവിയുടെ പ്രദർശനം യുകെ രാഘവൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: വി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീവൻ ജെപി വികാസ് നഗർ കഥ,തിരക്കഥ സംവിധാനം നിർവ്വഹിച്ച ‘അരിവാൾ ഡോട്ട് കോം.’ പഴയൊരു കാലഘട്ടത്തിന്റെ സംസ്കൃതിയുടെ നേർചിത്രം കാണിക്കുവാൻ ശ്രമിക്കുന്നത് ഏറെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ എന്നത് ശ്രദ്ധേയമാണ് . ക്യാമറ റഷീദ് കാപ്പാട് നിർവഹിച്ചു.
എൻവേൺ ചക്രവർത്തി, ടിസി സുരേന്ദ്രൻ, മനു കാഞ്ഞിലശ്ശേരി, രവി കാപ്പാട്,രാജു കുളൂർ,രാജൻ, ആര്യ ,ബിന്ദു ബാബു, ശോഭ, അശ്വതി, ലിയ , ദുർഗ്ഗ,പവന,ആദിത് തുടങ്ങി മുപ്പത്തി അഞ്ചോളം താരങ്ങൾ അണിനിരന്ന സിനിമ ഒടിടി പ്രദർശനത്തിന് ഒരുങ്ങി.
ചടങ്ങിൽ ‘അരിവാൾ ഡോട്ട് കോം’ എന്ന മൂവിയുടെ പ്രദർശനം ചടങ്ങ് സജീവൻ ജെപി സ്വാഗതം, അദ്ധ്യക്ഷൻ ശില്പി ബാലൻ , ഉദ്ഘാടനം യുകെ രാഘവൻ മാസ്റ്റർ, റിവ്യു സുനിൽ മാസ്റ്റർ നിർവ്വഹിച്ചു. മനു കാഞ്ഞിലശ്ശേരി, ബിന്ദു ബാബു, ആശംസകളും ,എൻവേൺ ചക്രവർത്തി നന്ദിയും പറഞ്ഞു.









