കീഴരിയൂരിൽ 800 ലിറ്റർ വാഷ് പിടികൂടി; കൊയിലാണ്ടി എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു

കൊയിലാണ്ടി: കീഴരിയൂർ കോയിത്തുമ്മൽ ഭാഗത്ത് നെല്ല്യാടി പുഴയരികിൽ കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 800 ലിറ്റർ വാഷ് കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി.

ഇന്ന് വൈകീട്ട് 2.30 ഓടെയാണ്, സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടി റേഞ്ച് പാർട്ടി പ്രിവന്റീവ് ഓഫീസർ ടി. വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ T. നൈജീഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അമ്മത്.കെ.സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) CK. ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ മിനേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ സന്തോഷ് കുമാർ. കെ എന്നിവരും പങ്കെടുത്തു.

പ്രദേശത്ത് വ്യാജമദ്യ നിർമ്മാണവും വിപണനവും തടയുന്നതിനുള്ള എക്സൈസ് പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!