രാഹുൽ ഗാന്ധി യെ അറസ്റ്റ് ചെയ്തതിൽ കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധം

കൊയിലാണ്ടി : നീറ്റ് പരീക്ഷ ക്രമക്കേടിൽ ഡൽഹിയിൽ നടത്തിയ പ്രതിക്ഷേധത്തിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സ് നേതാക്കളെയും മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം നേതൃത്വം നൽകി. റാഷിദ് മുത്താമ്പി, നിഖിൽ കെ വി, ഷംനാസ് എം പി, നിംനാസ് എം, റംഷീദ് കാപ്പാട്, അഭിനവ് കണക്കശ്ശേരി, ആദർശ് കെ എം, നിത്യ, ഷമീം ടി ടി, റിയാസ് എനിയാക്,മിഥുൻ കെ കെ, ജിഷ്ഹാദ് ,സിനാൻ, അഭിനന്ദ്, ഫഹദ് ഫൈസൽ മൂസ, ആശ്വന്ത് എന്നിവർ നേതൃത്വം നൽകി





;




