ഹെല്‍പ് ഡെസ്‌ക് അസിസ്റ്റന്റ് നിയമനം

ഹെല്‍പ് ഡെസ്‌ക് അസിസ്റ്റന്റ് നിയമനം

ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍/ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നാല് സഹായി കേന്ദ്രങ്ങളില്‍ കരാറില്‍ ഹെല്‍പ് ഡെസ്‌ക് അസിസ്റ്റന്റുമാരെ നിയമിക്കും. പ്ലസ്ടു പാസായവരും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ പരിജ്ഞാനമുള്ളവരുമായ പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസ ഓണറേറിയം: 15,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലുള്ള കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2376364.


സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയിലെ എന്‍.സി.വി.ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.

അധ്യാപക നിയമനം

കോഴിക്കോട് കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 0495 2323962.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!