കൊയിലാണ്ടി നടുവത്തൂരിൽ ചാരായവുമായി ഒരാൾ പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊയിലാണ്ടി: നടുവത്തൂരിൽ വ്യാജചാരായവുമായി ഒരാളെ പേരാമ്പ്ര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നടുവത്തൂർ കൊയ്യിത്തുമ്മൽ സുരേഷ് ബാബു (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.5 ലിറ്റർ ചാരായം എക്സൈസ് സംഘം പിടിച്ചെടുത്തു.
സംസ്ഥാനവ്യാപകമായി നടത്തുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി ഇന്നലെ ഉച്ചയോടെ നടുവത്തൂർ കൊയ്യിത്തുമ്മൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. പ്രതിയെ കൊയിലാണ്ടി ജെ.എം.സി.എം (JMCM) കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ. കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷൈനി ബി. എൻ, എക്സ്സൈസ് ഓഫീസർമാരായ ദീപുലാൽ, ജംഷീർ, വിഷ്ണു എന്നിവരും പങ്കെടുത്തു.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
കോഴിക്കോട് –
ഉടൻ ബന്ധപ്പെടുക
9895863555













