മേപ്പയൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളന ഉദ്ഘാടനവും അനുഗ്രഹഭാഷണവും സംഘടിപ്പിച്ചു

​മേപ്പയൂര്‍: മേപ്പയൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളന ഉദ്ഘാടനവും അനുഗ്രഹഭാഷണവും മാതാ അമൃതാനന്ദമയി മഠം കൊയിലാണ്ടി മഠാധിപന്‍ ബ്രഹ്‌മ സുമേധാമൃത ചൈതന്യ നിര്‍വഹിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ഒ.കെ.മോഹനന്‍ മുഖ്യഭാഷണം നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീമതി നിഷാറാണി ടീച്ചര്‍ സംസാരിച്ചു.

ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (യോഗക്ഷേമസഭ), കുഞ്ഞികൃഷ്ണന്‍ നായര്‍, വിജയന്‍ എടവന, സി.കെ ബാലകൃഷ്ണന്‍, ശിവദാസന്‍ ശിവപുരി, കൃഷ്ണന്‍ അമൃതപുരി, മധു പുഴയരികത്ത്, കുഞ്ഞികൃഷ്ണന്‍ ചെട്ടിയാര്‍, സുരേഷ് ബാബു പുനത്തില്‍, രാജഗോപാലന്‍.പി. വി എന്നിവര്‍ വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ശ്രീധരന്‍ മാസ്റ്റര്‍ പറയരുകണ്ടി, രുഗ്മിണിടീച്ചര്‍ മാബൊ യില്‍, കെ ടി ശ്രീധരന്‍ മാസ്റ്റര്‍, വിജയന്‍ എടവന മീത്തല്‍, വിജയന്‍ വിളയാട്ടൂര്‍, ഗംഗാധരന്‍ കൊങ്കോട്ട്, അഭിരാജ്.ടി. നായര്‍, മനോജ് കുമാര്‍ വി പി, രാജേഷ് കണ്ടോത്ത് എന്നിവരെ ആദരിച്ചു. ശ്രീവിജയന്‍ എന്‍. എം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗംഗാധരന്‍ ടി കെ അധ്യക്ഷപദം അലങ്കരിച്ചു. ശ്രീ രാജീവന്‍ ആയടത്തില്‍ നന്ദി രേഖപ്പെടുത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!