നിയുക്ത മാളികപ്പുറം മേല്‍ശാന്തി എ. ദാമോദരന്‍ നമ്പൂതിരി ശബരിമലയിലേക്ക് യാത്ര തിരിച്ചു

പയ്യോളി: ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ നിയുക്ത മേല്‍ശാന്തി ആയാടത്തില്ലം എ. ദാമോദരന്‍ നമ്പൂതിരി ചുമതലയേല്‍ക്കുന്നതിനായി ഇന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട് വടകര മണിയൂര്‍ പാലയാട് നട സ്വദേശിയായ അദ്ദേഹം, മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്.
രാവിലെ 11.30-ഓടെയായിരുന്നു പുറപ്പാട്. കീഴൂര്‍ ശിവക്ഷേത്രത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ക്ഷേത്ര ഭാരവാഹികളും കുടുംബാംഗങ്ങളും പരികര്‍മ്മികളും നാട്ടുകാരും ഭക്തജനങ്ങളും പങ്കെടുത്തു.
കഴിഞ്ഞ ഒക്ടോബര്‍ 18-ന് സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. വൃശ്ചികം ഒന്നിന് (നാളെ) നടതുറക്കുന്ന വേളയില്‍ ഒരു വര്‍ഷത്തേക്ക് അദ്ദേഹം മാളികപ്പുറം മേല്‍ശാന്തിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!