പൊതു പ്രവർത്തന രംഗത്ത് അന്യമായികൊണ്ടിരിക്കുന്ന തത്വാധിഷ്ഠിത നിലപാടായിരുന്നു സി.കെ. ജി. യുടെ മുഖമുദ്ര; DCC ജനറൽ സെക്രട്ടറി വി.വി. സുധാകരൻ

കൊയിലാണ്ടി : പൊതു പ്രവർത്തന രംഗത്ത് അന്യമായികൊണ്ടിരിക്കുന്ന തത്വാധിഷ്ഠിത നിലപാടായിരുന്നു സി.കെ. ജി. യുടെ മുഖമദ്രയെന്ന് DCC ജനറൽ സെക്രട്ടറി വി.വി. സുധാകരൻ അഭിപ്രായപ്പെട്ടു.
അതിസമ്പന്നനായി പൊതു രംഗത്തേക്ക് വന്ന് വെറും കയ്യോടെ മടങ്ങിയ സി.കെ.ജിയുടെ ജീവിതം ദേശീയപ്രസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു. അധികാരവഴികളിൽ നിന്നും മാറി നടന്ന അദ്ദേഹം സംഘടനാ രംഗത്ത് തലയെടുപ്പോടെയാണ് വിരാജിച്ചിരുന്നത്. കൃഷ്ണപ്പിള്ളയും, ഇ. എം . എസ്സും ഉൾപ്പെടുന്ന കോൺഗ്രസ്സ് സോഷ്യലിസ്റ്റുകളുടെ നേതാവായിരുന്ന സി.കെ.ജി. ക്ക് ചരിത്രത്തിൽ അർഹിക്കുന്ന പരിഗണന ലഭിച്ചോ എന്നത് ചർച്ചചെയ്യപ്പെടേണ്ടതാണന്നും സുധാകരൻ പറഞ്ഞു.
കൊല്ലം സി. കെ. ജി സ്മാരക കലാസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വി.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. എൻ. വി. വത്സൻ സി. കെ. ജി അനുസമരണ പ്രഭാഷണം നടത്തി. സി.കെ.ശശീന്ദ്രൻ അധ്യ ക്ഷനായി
പി. രത്നവല്ലി, നടേരി ഭാസ്കരൻ, അൻസാർ കൊല്ലം, ഒ.കെ. വിജയൻ, പി.പി.നാണി, എ.കെ മിനി. എ. കെ, ഉണ്ണികൃഷ്ണൻ, സി.പി. പ്രജോദ്, എം.വി സുരേഷ്, പി.വി സന്തോഷ്കുമാർ, വി.കെ അനൂപ്, എൻ.പ്രേമൻ, ബാബു കോറോത്ത്, രാജീവൻ കൊടക്കാട്ട് , എ.വി അനിൽകുമാർ, സി.കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.










