നവചേതന തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: പട്ടികജാതി ഊരുകളിലെ നിരക്ഷരത നിര്‍മാര്‍ജനത്തിനും മുതിര്‍ന്നവര്‍ക്ക് തുടര്‍പഠനത്തിനുമായി സാക്ഷരതാ മിഷന്‍ ആരംഭിക്കുന്ന നവചേതന നാല്, ഏഴ് തുല്യത ക്ലാസുകളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ചേപ്പിലംകോട് ഊരില്‍ നടന്നു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നാലാംതരം തുല്യതാ പഠിതാവുമായ 72കാരന്‍ പി.കെ ചൂലന്‍കുട്ടിക്ക് പാഠപുസ്തകം നല്‍കി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മംഗലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട് അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ.പി അഹമ്മദുല്‍ കബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ അജിത, സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.എന്‍ ബാബു, ജനപ്രതിനിധികളായ മനോജ് സെബാസ്റ്റ്യന്‍, മുഹമ്മദ് വട്ടപ്പറമ്പില്‍, മറിയാമ്മ വര്‍ക്കി, ബിജു എണ്ണാര്‍മണ്ണില്‍, ടി.കെ ശിവന്‍, പൊതുപ്രവര്‍ത്തകരായ സുന്ദരന്‍ പ്രണവം, കെ.പി രമേശ്, എ.കെ മുഹമ്മദ്, എ. സി. രവികുമാര്‍, പി.എസ്.  വൈഷ്ണ, കെ സജ്‌ന എന്നിവര്‍ സംസാരിച്ചു. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ ആറ് വരെ ജില്ലയിലെ 16 ഊരുകളിലാണ് ക്ലാസ് നടക്കുന്നത്.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!