കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു


കൊയിലാണ്ടി : കൊയിലാണ്ടിയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, പബ്ലിസിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍ക്ക് ലോഗോ നല്‍കി പ്രകാശനം ചെയ്തു. നവംബര്‍ 24 മുതല്‍ 28 വരെയാണ് കലോത്സവം നടക്കുക.
അസീസ് മാസ്റ്റര്‍ ,കൊയിലാണ്ടി എ ഇ ഒ എം കെ മഞ്ജു, കൊയിലാണ്ടി ജി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ പ്രതീപന്‍, പബ്ലിസിറ്റി വൈസ് ചെയര്‍മാന്മാരായ റോയ് മുരിക്കോലി, കെ.എം എ നാസര്‍, മുഹമ്മദ് അസ്ലം, അബ്ദുള്‍ ജലില്‍, പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.






