ചരിത്ര വിജയത്തിൽ മധുരം നുണഞ്ഞ് പന്തലായനി



കൊയിലാണ്ടി: ചരിത്രവിജയം നേടിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും വിദ്യാർഥികളും പി. ടി. എ. ഭാരവാഹികളും ആഹ്ളാദം പങ്കിട്ടു. സ്കൂളിലെ 325 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു.
116 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഒൻപത് എ പ്ലസ് നേടിയത് 18 പേരാണ്. നഗരസഭാംഗം പി. പ്രജിഷ, പി. ടി. എ. പ്രസിഡൻറ് പി. എം. ബിജു, പ്രിൻസിപ്പൽ എ. പി. പ്രബീത്, പ്രധാനാധ്യാപിക എം. കെ. ഗീത എന്നിവർ വിജയാഹ്ളാദത്തിൽ പങ്ക് ചേർന്നു.












