കൊയിലാണ്ടി കൊല്ലത്തെ വനിതാ ഹോട്ടലില്‍ പാചക ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിത്തം

കൊയിലാണ്ടി കൊല്ലത്തെ വനിതാ ഹോട്ടലില്‍ പാചക ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിത്തം. ഹോട്ടല്‍ അടുക്കളയിലുണ്ടായിരുന്ന അനുബന്ധ പാചക വസ്തുക്കള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
ഇന്ന് രാവിലെയാണ് സംഭവം. പാചകം ചെയ്യുന്നതിനിടയിലാണ് ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്ന് തീപിടിച്ചതെന്ന് കരുതുന്നു. നിമിഷങ്ങള്‍ക്കകം അടുക്കളയിലെ മറ്റ് സാമഗ്രികളിലേക്ക് തീ പടരുകയായിരുന്നു. ലീക്കായ ഗ്യാസ് സിലിണ്ടറുകള്‍ അതീവ സുരക്ഷിതമായി അടുക്കളയില്‍ നിന്നും പുറത്തേക്ക് മാറ്റി. കൂടുതല്‍ അപകടങ്ങള്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. എം. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബിജു വി.കെ.പി., ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനേഷ് കുമാര്‍, നിധി പ്രസാദ് ഇ.എം, ലിനീഷ് എം, രജിലേഷ് സി. എം, സുജിത്ത് എസ്. പി. എന്നിവരും ഹോംഗാര്‍ഡുമാരായ ഷൈജു, സുധീഷ് കെ. പി. എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം ആളപായമില്ലാതെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു.










