പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യണം; കുത്തിയിരിപ്പ് സമരം ആരംഭിച് ആക്ഷൻ കമ്മിറ്റി

പയ്യോളി: പോക്സോ കേസിലെ പ്രതി വടകര സ്വദേശി റഫീക്കിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു
കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റദ്ദാക്കിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷന് മുന്നിൽ ആക്ഷൻ കമ്മിറ്റി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്
ജാമ്യം റദ്ദാക്കിയിട്ടും പ്രതിയെ പിടികൂടാൻ പോലീസ് നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. ജാമ്യം റദ്ദാകുന്നതിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി, പോലീസ് എത്തിയപ്പോഴേക്കും ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടതായും കമ്മിറ്റി ആരോപിച്ചു.
പ്രതിയെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ അനാസ്ഥയാണെന്നും ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.












