ഡൽഹി സമരത്തിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ഡിസംബർ 1, 2, 3 തീയതികളിൽ ഡൽഹിയിൽ സി.ഐ.ടി.യു നേതൃത്വത്തിൽ നടക്കുന്ന ‘ഒക്കുപ്പൈ ഡൽഹി’ സമരത്തിൽ പങ്കെടുക്കുന്ന കൊയിലാണ്ടിയിലെ സമര വളണ്ടിയർമാർക്ക് സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ലേബർ കോഡ് റദ്ദാക്കുക, മിനിമം വേതനം 42,000 രൂപയായി ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം.
നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സി. അശ്വനിദേവ്, സി.എം. സുനിലേശൻ, യു.കെ. പവിത്രൻ, കെ. സന്തോഷ്, എൻ.കെ. ഭാസ്കരൻ, എം.എ. ഷാജി, സുനിത പടിഞ്ഞാറയിൽ, എ. സോമശേഖരൻ, പി. ബിജു, പി. സത്യൻ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!