ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പിന്റെയും ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു. ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി എം.സി. ബിജു മുഖ്യാതിഥിയായി.

ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ വാക്കത്തോണും ഫ്രീഡം സ്ക്വയറിൽ മെന്റൽ ഹെൽത്ത് കാർണിവലും സംഘടിപ്പിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ നഴ്സിങ് കോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.

ഒക്ടോബർ 12-ന് സൈക്കോളജി, സോഷ്യൽ വർക്ക് വിദ്യാർഥികൾക്കായി സംസ്ഥാനതല മാനസികാരോഗ്യ ക്വിസ് മത്സരവും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ട വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും അനുഭവങ്ങൾ പങ്കുവെക്കുന്ന പാനൽ ചർച്ചയും സംഘടിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!