രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ശക്തമായ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ബിജെപിക്ക് ഭരണത്തില്‍ തുടരുന്നതിനായി രാജ്യവ്യാപകമായി വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത രാഹുല്‍ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്ന് നേതാക്കള്‍ ആരോപിച്ചു.
പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റുമാരായ രജീഷ് വെങ്ങളത്തുകണ്ടി, അരുണ്‍ മണമല്‍, ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ വി.ടി. സുരേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, മനോജ് പയറ്റുവളപ്പില്‍, കൂമുള്ളി കരുണാകരന്‍, ദാസന്‍ മരക്കുളത്തില്‍, ചെറുവക്കാട്ട് രാമന്‍, മണി പാവുവയല്‍, തന്‍ഹീര്‍ കൊല്ലം, ഷീബ അരീക്കല്‍, സുധാകരന്‍ വി. കെ, പി. വി. ആലി, പുളിക്കൂല്‍ രാജന്‍, സുരേഷ് ബാബു കെ, ദിനേശന്‍ പുളിങ്കുളത്തില്‍, ഖാദര്‍ പെരുവട്ടൂര്‍, സുരേഷ് ബാബു എം, ഷംനാസ്, ശ്രീധരന്‍ നായര്‍ പുഷ്പശ്രീ, എം. എം ശ്രീധരന്‍, സതീശന്‍ ചിത്ര, രവി കൊല്ലോറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം കമ്മിറ്റികള്‍ അറിയിച്ചു.












