പെരുവണ്ണാമൂഴിയില്‍ കാട്ടുപോത്ത് ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. കാങ്കപ്പള്ളി സ്വദേശി അജുവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണിയോടെ പെരുവണ്ണാമൂഴി വടക്കയം ഭാഗത്തായിരുന്നു സംഭവം. മകളെ പെരുവണ്ണാമൂഴിയില്‍ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് തിരികെ വരുമ്പോള്‍ റോഡരികില്‍ മറഞ്ഞുനിന്നിരുന്ന കാട്ടുപോത്തുകള്‍ അജുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞുവീണെങ്കിലും അജു ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സതേടി കാലിനും നടുവിനുമാണ് പരിക്കേറ്റത്.

വന്യമൃഗശല്യം തടയുന്നതിനായി വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് സൗരോര്‍ജ്ജ വേലി സ്ഥാപിച്ചിരുന്നെങ്കിലും, വടക്കയം ഭാഗത്ത് ചില പ്രാദേശിക തര്‍ക്കങ്ങളും എതിര്‍പ്പുകളും കാരണം വേലി നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല. ഈ ഭാഗത്തുകൂടിയാണ് കാട്ടുപോത്തുകള്‍ ജനവാസമേഖലയിലേക്ക് കടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജാനകിക്കാട്, പെരുവണ്ണാമൂഴി പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ നിരന്തരമായി നാട്ടിലിറങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!