നന്തിയിലെ ഓട്ടോ ഗുഡ്സ് തൊഴിലാളികള്‍ക്ക് ഓണക്കോടി വിതരണം ചെയ്ത് ബ്ലോക്ക് മെംബര്‍

കൊയിലാണ്ടി : പന്തലായാനി ബ്ലോക്ക് പഞ്ചായത്ത് കടലൂര്‍ ഡിവിഷന്‍ മെംബര്‍ പി. കെ മുഹമ്മദലിയുടെ പ്രത്യേക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നന്തിയിലെ നൂറോളം ഓട്ടോ ഗുഡ്‌സ് തൊഴിലാളികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. നന്തി ടൗണ്‍ ഓട്ടോസ്റ്റാന്റില്‍ വെച്ച് നടന്ന ചടങ്ങിന്റെ വിതരണോദ്ഘാടനം കൊയിലാണ്ടി മണ്ഡലം എം. എല്‍.എ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു.

എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന പി. കെ. മുഹമ്മദലിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും, കൊയിലാണ്ടി മണ്ഡലത്തിലെ ജനപ്രതിനിധികളുടെ അഭിമാനമാണ് അദ്ദേഹമെന്നും എം. എല്‍. എ അഭിപ്രായപ്പെട്ടു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം കടലൂര്‍ നന്തി ആശാനികേന്ദ്രം അന്തേവാസി കേന്ദ്രത്തിലെ എഴുപത് നിര്‍ധനര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി മുഹമ്മദലി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
പി. കെ. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍മാരായ അനസ് ആയടത്തില്‍, സവിത രാമന്‍ വീട്ടില്‍, സി. കെ. അബൂബക്കര്‍ എന്നിവരും വര്‍ദ് അബ്ദുറഹ്‌മാന്‍, ടി.കെ നാസര്‍, റഫീഖ് ഇയ്യത്ത് കുനി, ഹാരിസ് ടി.കെ, ഓട്ടോ കോഡിനേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവരും സംസാരിച്ചു. അഷ്റഫ് പി. വി. കെ സ്വാഗതവും റഊഫ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!