സംസ്കാര സാഹിതി ‘ഓണാരവം 2026’ ആഘോഷങ്ങൾ സംഘടിപ്പിച്ചു

അരിക്കുളം: ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ക്കാര സാഹിതി അരിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാകായിക പരിപാടികളോടെ ‘ഓണാരവം 2026’ സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി. മാധവൻ നിർവ്വഹിച്ചു. കലയിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും മാത്രമേ നാടിനെ നവീകരിച്ചെടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
അരിക്കുളം മണ്ഡലം ചെയർമാൻ ഇ. പി. രതീഷ് അടിയോടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ പിന്നണി ഗായിക ഷീബ പുരുഷോത്തമൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത എളമ്പിലാട്ട്, സാംസ്കാരിക പ്രവർത്തകരായ സി. രാമചന്ദ്രൻ മാസ്റ്റർ, പി. കുട്ടികൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് മെമ്പർമാരായ അരവിന്ദൻ മേലമ്പത്ത്, കെ. എം. നാരായണി, അനിൽകുമാർ എന്നിവരും പ്രാദേശിക നേതാക്കളായ അരിക്കുളം അനസ് കാരായാട്, സാജിദ് അഹമ്മദ്, സനൽ അരിക്കുളം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നാട്ടുകാർക്കായി വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!