കൊയിലാണ്ടിയിൽ ചിങ്ങച്ചേലിന് തുടക്കം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷം “ചിങ്ങച്ചേല്” ആരംഭിച്ചു. ആഗസ്റ്റ് 24 വരെ നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വിപണമേളയുടെ ഭാഗമായുള്ള ആഘോഷം ടൗൺഹാളിൽ കോഴിക്കോട് മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഉപാധ്യക്ഷ സി ടി ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരക്കണ്ടി, എ.സുധാകരൻ, എ.പി. സുധീഷ്, എം.ദൃശ്യ, കെ.എം.നജീബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ.ചന്ദ്രൻ, അൻസാർ കൊല്ലം, എ.അസീസ്, വായനാദി വിനോദ്, രമേശ് ചന്ദ്ര, പി.കെ. കബീർ സലാല, സി.സത്യ ചന്ദ്രൻ നഗരസഭാ സെക്രട്ടറി എസ്. പ്രദീപ് എന്നിവർ സംസാരിച്ചു.

തുടർന്ന് എയ്ഞ്ചൽ കലാക്ഷേത്രം കൊയിലാണ്ടിയുടെ നൃത്ത പരിപാടികൾ അരങ്ങേറി. തുടർ ദിവസങ്ങളിൽ സാംസ്കാരിക സദസ്സുകളും കലാപരിപാടികളും നടക്കും. 16 നന്മ കൊയിലാണ്ടിയുടെ സ്മൃതി മധുര ഗാനങ്ങൾ, 17ന് കുടുംബശ്രീ കലോത്സവം, 18ന് റിഥം വൈബ്, 19ന് ഭരതാഞ്ജലി കൊയിലാണ്ടിയുടെ ഭരത സന്ധ്യ നൃത്തോത്സവം, 20ന് ഇശൽ മലർ മാപ്പിള കലാമേള, 21ന് സ്കോർപിയൻസ് അവതരിക്കുന്ന കളർഫുൾ ഡാൻസുകൾ,

21ന് കാലത്ത് മത്സരപൂക്കളം വൈകിട്ട് നഗരസഭ കൗൺസിലർമാരും ജീവനക്കാരും ഒരുക്കുന്ന കലാസാംസ്കാരിക പരിപാടികൾ “ക്ണാപ്പൻ”, 23ന് നവ ചേതന തീയറ്റർ ഗ്രൂപ്പ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം മഹാബലി, 24ന് സമാപന ദിവസം മെഗാ ഷോ തമാശ ബസാർ എന്നിവ നടക്കും.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!