തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി:  തിരുവങ്ങൂർ സൈരി ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ഹയർ സെക്കൻ്ററി, എസ് എസ് എൽ സി, എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നീന്തൽ, ബോക്സിംഗ് മേഖലകളിൽ താരങ്ങളായ വിദ്യാർത്ഥികളെയും അനുമോദിച്ചു. അനുമോദന സായാഹ്നം പ്രശസ്ത കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.

സൈരി പ്രസിഡണ്ട് പി. കെ. പ്രസാദ് അധ്യക്ഷനായിരുന്നു. ഡോ. അബൂബക്കർ കാപ്പാട്, പി. സി. നാരായണ ദാസ്, അശോകൻ കോട്ട്, എന്നിവർ ആശംസകളർപ്പിച്ചു. സായികൃഷ്ണ കവിതാലാപനം നടത്തി സൈരി സെക്രട്ടറി കെ. രഘുനാഥ് സ്വാഗതവും, ഉണ്ണി മാടഞ്ചേരി നന്ദി പറഞ്ഞു.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!