ഓണം ഖാദി മേളയ്ക്ക് തുടക്കമായി

കൊയിലാണ്ടി: കണ്ണൂർ സർവോദയ സംഘത്തിന്റെ കീഴിലുള്ള കൊയിലാണ്ടി ടൗൺ വസ്ത്രാലയത്തിന്റെ ഓണം ഖാദി വിപണന മേളയുടെ ഉദ്ഘാടനവു ആദ്യ വിൽപ്പനയും എം എൽ എ അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ് പ്രവീൺ ടി. വി. സ്വാഗതം അറിയിച്ച ചടങ്ങിൽ പിഷരിക്കാവ് മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. എസ് . രാജൻ ആദ്യ വില്പന എം എൽ എയിൽ നിന്നും ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ ജസ്ലു അധ്യക്ഷത വഹിച്ചു. കെ. പി. വിനോദ് കുമാർ ആശംസകൾ നേർന്നു. വസ്ത്രാലയം മാനേജർ അഖിൻ കൃഷ്ണ നന്ദി പ്രകാശിപ്പിച്ചു, ചടങ്ങിൽ രാജേഷ് കിഴരിയൂർ, കൂമുള്ളി കരുണൻ, പി. കെ. അജിത് മാസ്റ്റർ, സംഘം ഇൻസ്പെക്ടർ മാരായ കെ. വി. വിജയമോഹനൻ, ശ്രീഗേഷ് വി. എന്നിവർ പങ്കെടുത്തു.
30% ഗവ റീബെറ്റോഡു കുടി ഓഗസ്റ്റ് 25 വരെ മേള ഉണ്ടായിരിക്കുന്നതാണ്.





;






