മൂടാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ ജൂബിലി സമാപനം മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി സമാപനം ആഗസ്ത് 7 ന് വൈകീട്ട് 3 മണിക്ക് നന്തിയില്‍ വെച്ച്‌ കേരള സഹകരണ എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു നിർവ്വഹിക്കും. ചടങ്ങിൽ  എം. എൽ. എ. അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിക്കും. സുവർണ ജൂബിലിയുടെ ഭാഗമായി നൽകുന്ന ഭവന സഹായ നിധി കേരള ബാങ്ക് ചെയർമാൻ പി. മോഹനൻ മാസ്റ്റർ കൈമാറും. സുവർണ ജൂബിലി സ്‌മരണിക പ്രകാശനം മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ എം. പി അഖില നിർവ്വഹിക്കും.

ചടങ്ങിൽ കോഴിക്കോട്  രജിസ്ട്രാർ ഷീജ, പി. കെ. മുഹമ്മദലി (പന്തലായനി ബ്ലോക്ക പഞ്ചായത്ത് മെമ്പർ)
പി. എം. ശ്രീലത (പന്തലായനി ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), സന്തോഷ് കുന്നുമ്മൽ ( പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), സവിത ആർ.വി (ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ. ജീവാനന്ദൻ, രാമകൃഷ്ണൻ കിക്കേയിൽ, സി. കെ. അബൂബക്കർ, എൻ. വി. എം. സത്യൻ, സ്മിനു പണ്ടാരക്കണ്ടി, രജിഷ് മാണിക്കൊത്ത്, സി. രമേശൻ, ചേനോത്തു ഭാസ്കരൻ, പി. എൻ. കെ. അബ്‌ദുള്ള, റസൽ നന്തി, പവിത്രൻ ആതിര
കെ. പി. ബിനേഷ് (സെക്രട്ടറി ബാങ്ക് ) തുടങ്ങിയവർ സംബന്ധിക്കും

വാര്‍ത്താ സമ്മേളനത്തില്‍ സി. കെ. ശ്രീകുമാർ, കെ. വിജയരാഘവൻ മാസ്റ്റർ ( പ്രസി, ജനറൽ കൺവീനർ)
കെ. എം. കുഞ്ഞിക്കണാരൻ (വൈ: പ്രസിഡൻ്റ് ), കെ. കെ. ശ്രീഷു എന്നിവർ പങ്കെടുത്തു.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!