നമ്മുടെകീഴരിയൂര്‍ സൗഹൃദ കൂട്ടായ്മ ‘യുവം’ സാമൂഹിക സന്നദ്ധസേന ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കീഴരിയൂര്‍: നമ്മുടെകീഴരിയൂര്‍ സൗഹൃദ കൂട്ടായ്മ ‘യുവം’ സാമൂഹിക സന്നദ്ധസേന ഉദ്ഘാടനം സിവില്‍ എക്‌സൈസ് ഓഫീസര്‍ എ. അബ്ദുള്‍ ബാസിത് നിര്‍വ്വഹിച്ചു. കൂട്ടായ്മ ചെയര്‍മാന്‍ ശശി ആയോളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മിമിക്രി കലാകാരന്‍ മണിദാസ് പയ്യോളി, എം. സുരേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
2004 ല്‍ കീഴരിയൂരില്‍ ആരംഭിച്ച നമ്മുടെകീഴരിയൂര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ ചാരിറ്റബിള്‍ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്, നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം, കിടപ്പ് രോഗികള്‍ക്ക് വാട്ടര്‍ ബെഡ്, കട്ടില്‍, വീല്‍ ചെയര്‍, എന്നിവ നല്‍കിവരുന്നു. വയോജനങ്ങള്‍ സുഹൃതം വയോജന ക്ലബ് മാസത്തില്‍ ഒരു ദിവസം ഒത്തു ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നു.






