ശക്തമായ കാറ്റിൽ ഫൈബർ വഞ്ചി പുളിമുട്ടിലിടിച്ച് തകർന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

കൊയിലാണ്ടി: ശക്തമായ കാറ്റിൽ നിയന്ത്രണം തെറ്റിയ ഫൈബർ വഞ്ചി ഹാർബറിലെ പുളിമുട്ടിലിടിച്ച് തകർന്നു. കാപ്പാട് കണ്ണൻകടവ് പരിക്കണ്ടി പറമ്പിൽ പി.പി. വൈശാഖ്, കാപ്പാട് ചെറിയപുരയിൽ സി.പി. ഷാഫി എന്നിവരുടെ ഉടമസ്ഥതയിലുള്ള KL-07-NM-8407 നമ്പർ ഫൈബർ വഞ്ചിയാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് മടങ്ങുന്നതിനിടെയാണ് ശക്തമായ കാറ്റിൽ വഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പുളിമുട്ടിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വഞ്ചിയുടെ ഫൈബറും എൻജിനും തകർന്നു.

ഹാർബറിലെ വെളിച്ചക്കുറവ് കാരണം പുളിമുട്ട് കൃത്യമായി കാണാൻ കഴിയാത്തതും അപകടത്തിന് കാരണമായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!