നവതിയുടെ നിറവിലെത്തിയ എൻ. കെ. കെ. മാരാർക്ക് സ്നേഹാദര മുദ്ര സമർപ്പിച്ചു

കൊയിലാണ്ടി:  ചേമഞ്ചേരിയിലെ കലാ-രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായ എൻ. കെ. കെ മാരാരുടെ നവതി ആഘോഷം അഡ്വ: കെ. പ്രവീൺ കുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കല്പറ്റ നാരായണൻ മാസ്റ്റർ പൊന്നാട അണിയിച്ച് മുഖ്യഭാഷണം നടത്തി. യു. കെ. രാഘവൻ മാസ്റ്റർ സ്നേഹാദര മുദ്ര സമർപ്പിച്ചു.

മാടഞ്ചേരി സത്യനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് സി. വി. ബാലകൃഷ്ണൻ, കെ. ഭാസ്കരൻ മാസ്റ്റർ, ശിവദാസ് ചേമഞ്ചേരി, കെ. ശ്രീനിവാസൻ, ചേനോത്ത് ഭാസ്കരൻ, ടി. സുരേന്ദ്രൻ, അനിൽ പാണലിൽ, ആലിക്കോയ ഹിദായത്ത്, സജിത്ത്കുമാർ കാഞ്ഞിരക്കണ്ടി, പ്രദീപൻ മാസ്റ്റർ, ഇ. ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഉണ്ണി മാധവൻ ഉഷസ്സ് നന്ദി പ്രകാശിപ്പിച്ചു.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!