ദേശീയപാതയില്‍ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി : ദേശീയപാതയില്‍ കൊയിലാണ്ടി പാലക്കുളം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടുകൂടിയാണ് ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി ദേശീയപാതയില്‍ വീണത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

Fro മരായ രതീഷ് കെ എന്‍, ജാഹിര്‍ എം, നിധിപ്രസാദ് ഇ എം, നിധിന്‍രാജ്, ഹോംഗാര്‍ഡ് ഷൈജു എന്നിവര്‍ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!