അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ‘ലഹരിക്കെതിരെ ഒരു കിക്ക്’ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ചു

പൊയിൽക്കാവ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജ മണ്ഡലം പരിപാടി പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. വിമുക്തി ,എക്സയിസ്, പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് ആന്റ് ഗെയിഡ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ ഗോളടിച്ചു കൊണ്ട് എം.എൽഎ അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധൃക്ഷത വഹിച്ചു.എക്സയിസ് ഇൻസ്പക്ടർ സമേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. എക്സയിസ് പ്രിവന്റീവ് ഓഫീസർ ടി. ഷിജു ലഹരി ഉപയോഗത്തിന്റെ വിപത്തിനെ പറ്റി ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ഷാനി, ജയ്കിഷ് . എസ്. ത്തർ, കെ.ബീന, രോഷ്നി. വി.എം, എൻ എസ് .എസ് . ലീഡർമാരായ ശ്രീധർശ് , നിതിക ലാലിഷ്, സ്കൗട്ട് ക്യാപ്റ്റൻ മാരായ വിനായക്, നഷ്‌വ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.ജി. ചിത്രേഷ് സ്വാഗതവും എൻ.എസ്.എസ്. കോഡിനേറ്റർ പ്രവീണ ടി.സി നന്ദിയും രേഖപ്പെടുത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!