കീഴരിയൂരില്‍ വീടിനോട് ചേര്‍ന്ന ഷെഡിന് തീപിടിച്ചു

കൊയിലാണ്ടി: കീഴരിയൂരില്‍ വീടിനോട് ചേര്‍ന്ന ഷെഡിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കീരിയൂര്‍ പഞ്ചായത്തിലെ പുളിയത്ത് മീത്തല്‍ വത്സലയുടെ വീടിനോട് ചേര്‍ന്ന് തീ പിടിച്ചത്. ഷെഡ്ഡില്‍ ഉണ്ടായിരുന്ന കട്ടില് കിടക്ക മറ്റ് ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ ഭാഗികമായി അണച്ചിരുന്നു. ശേഷം സേന തീ പൂര്‍ണമായി അണച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ രാജുമോന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, സുകേഷ് കെ ബി, സിജിത് സി, രജീഷ് വിപി, റജിലേഷ് സി എം, സാരംഗ്, ഹോം ഗാര്‍ഡ് മാരായ അനില്‍കുമാര്‍, ഷൈജു പിടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.









