തിക്കോടിയില്‍ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം ഒരുക്കും – മന്ത്രി ഒ ജെ ജനീഷ്

കൊയിലാണ്ടി: തിക്കോടി പഞ്ചായത്തില്‍ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം ഒരുക്കുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന കോടിക്കല്‍ പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുവദിക്കുന്ന ആദ്യ സ്‌റ്റേഡിയമായി ഇത് മാറും. അനുബന്ധമായി കായികരംഗത്ത് നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതകളും പരിശോധിക്കും.

പ്രദേശത്തിന്റെ ടൂറിസം, ബീച്ച് ഡ്രൈവ് സാധ്യതകള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. കെ പ്രവീണ്‍ കുമാര്‍ എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. തുടര്‍ന്ന് പയ്യോളി നഗരസഭയിലെ കുഞ്ഞാലി മരക്കാര്‍ മ്യൂസിയവും മന്ത്രി സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!