മിനിലോറിയും ലോറിയും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം മിനിലോറിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9:30 യോടു കൂടിയായിരുന്നു അപകടം. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. മിനിലോറിയും മിനി കണ്ടെയ്‌നര്‍ ലോറിയും തമ്മിലാണ് ഇടിച്ചത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തുകയും പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടി മിനി ലോറിയുടെ കേബിനില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കുകയും പരിക്കേറ്റവരെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.  അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുകേഷ് kb,കുമാര്‍ എന്നിവര്‍ ഏര്‍പ്പെട്ടുനിധിന്‍രാജ്,ജാഹിര്‍ എം, ഹോംഗാര്‍ഡ് മരായ ബാലന്‍ tp,അനില്‍ കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!